ദോഹ: ആധുനിക കലാലോകത്തെ ഏറ്റവും സ്വാധീനിച്ച ഇതിഹാസ ചിത്രകാരൻ മഖ്ബൂൽ ഫിദ ഹുസൈന്റെ (എം. എഫ്.......
ദോഹ: ഖത്തറിന്റെ ഭക്ഷ്യസുരക്ഷാ രംഗത്ത് നിർണ്ണായക പങ്കുവഹിക്കുന്ന സ്ട്രാറ്റജിക് നാഷണൽ ഫെസിലിറ്റിയായ 'അൽ അൻആം ഫാക്ടറി ഫോർ അനിമൽ പ്രൊഡക്ഷൻ' (Al Anaam Factory) ഈ വർഷത്തെ ബലിപെരുന്നാൾ വിപണിയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. പെരുന്നാൾ നാളുകളിൽ രാജ്യത്ത് ബലി അർപ്പിച്ച മൃഗങ്ങളിൽ 45 ശതമാനവും കൈകാര്യം ചെയ്തത് അൽ അൻആം ഫാക്ടറിയാണ്. ......
ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ (National Sports Day) വിജയകരമായ മാതൃക പിന്തുടർന്ന് രാജ്യത്ത് ഔദ്യോഗിക അവധിയോടുകൂടി 'ദേശീയ വായനാ-സാംസ്കാരിക ദിനം' (National Day for Reading and Culture) നടപ്പിലാക്കണമെന്ന ആവശ്യവുമായി പ്രമുഖ എഴുത്തുകാരിയും കൺസൾട്ടന്റുമായ മൗദി അൽ ഹജ്രി. സമൂഹത്തിൽ സജീവമായ പങ്കാളിത്തവും വികസന പരിഷ്കാരങ്ങളും ലക്ഷ്യമിട്ട് അവർ പുറത്തിറക്കിയ 'നാഷണൽ പ്രൊപ്പോസൽസ്' (National Proposals) എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പ്രാദേശിക പത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഈ ആശയം പങ്കുവെച്ചത്.
കായിക ദിനം ശാരീരികക്ഷമത ഉറപ്പാക്കുമ്പോൾ, വായനാദിനം മനുഷ്യന്റെ മസ്തിഷ്കത്തിനായുള്ള കായിക വിനോദമായി മാറുമെന്ന് അൽ ഹജ്രി അഭിപ്രായപ്പെട്ടു. ......

ദോഹ: ഖത്തറിൽ പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശത്തിനും അതിന്റെ ആനുകൂല്യങ്ങൾക്കും അർഹതയുള്ള പുതിയ മേഖലകൾ നിശ്ചയിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി ഉത്തരവിറക്കി. പ്രവാസികൾക്ക് വസ്തുവകകൾ സ്വന്തമാക്കാനും ഉപയോഗിക്കാനും അനുമതിയുള്ള പ്രദേശങ്ങൾ, അതിന്റെ വ്യവസ്ഥകൾ, നിയന്ത്രണങ്ങൾ, ആനുകൂല്യങ്ങൾ, നടപടിക്രമങ്ങൾ എന്നിവ വ്യക്തമാക്കുന്ന 2020-ലെ 28-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ട് 2026-ലെ 21-ാം നമ്പർ മന്ത്രിസഭാ തീരുമാനത്തിനാണ് അമീർ അംഗീകാരം നൽകിയത്.
ഇതനുസരിച്ച് പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശം ലഭ്യമാകുന്ന 10 പുതിയ മേഖലകൾ കൂടി രാജ്യത്ത് നിശ്ചയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക ഗസറ്റിന്റെ 2026-ലെ ഒൻപതാം ലക്കത്തിൽ പ്രസിദ്ധീകരിച്ച പുതിയ തീരുമാനത്തിലെ ആർട്ടിക്കിൾ (2) പ്രകാരം, റിയൽ എസ്റ്റേറ്റ് ഉടമസ്ഥാവകാശവും അതിന്റെ ഉപയോഗം അതുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകൾ എന്നിവ രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ നിയമപ്രകാരം നീതിന്യായ മന്ത്രാലയത്തിന് കീഴിലുള്ള റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ് നിർവ്വഹിക്കും.
തീരുമാനത്തിലെ ആർട്ടിക്കിൾ (3) അനുസരിച്ച്മുൻ തീരുമാനത്തിൽ ഉൾപ്പെടുത്തിയിരുന്ന പട്ടികയും (Table No. ......
തിരുവനന്തപുരം: എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് അധികമായി ഈടാക്കിയ ഫീസ് തിരിച്ചുനൽകാൻ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനോട് നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) നിർദേശം നൽകി. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട മെഡിക്കൽ കോളേജുകൾക്ക് നിർദേശം നൽകാൻ ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷനോടാണ് (ഡിഎംഇ) കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എംബിബിഎസ് കോഴ്സിന്റെ കാലാവധി നാലര വർഷമാണെങ്കിലും ചില കോളേജുകൾ അഞ്ച് വർഷത്തേക്കുള്ള ഫീസ് ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് നടപടി. ......
ന്യൂഡൽഹി: ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ നിർണായക യോഗം പുരോഗമിക്കുന്നതിനിടെ പശ്ചിമ ബംഗാളിലെ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾക്ക് വഴിവെക്കുന്ന സംഭവവികാസങ്ങൾ. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി യോഗത്തിൽ പങ്കെടുക്കുന്നതിനിടെ, പാർട്ടിയിലെ ഒരു വിഭാഗം എംപിമാർ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ......
ദോഹ: ഖത്തറിൽ ദേശീയ സേവന നിയമത്തിന്റെ (National Service Law) പരിധിയിൽ വരാത്ത മൂന്ന് വിഭാഗങ്ങളിൽ പെട്ടവർക്ക് സൈന്യത്തിൽ ചേരുന്നതിനുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കി പ്രതിരോധ കാര്യ മന്ത്രി ഉത്തരവിറക്കി. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഒൻപതാം ലക്കം ഔദ്യോഗിക ഗസറ്റിലാണ് 2026-ലെ 5-ാം നമ്പർ മന്ത്രിതല തീരുമാനം പ്രസിദ്ധീകരിച്ചത്.സേവന കാലാവധി അവസാനിച്ച ശേഷം ഇവർ 'നാഷണൽ റിസർവ് ഫോഴ്സിലേക്ക്' മാറ്റപ്പെടും. ......
കേരളത്തിലെ വിദ്യാലയങ്ങള്‍ ജൂണ്‍ ആദ്യവാരം തുറന്നിരിക്കുകയാണ്. വേനല്‍ അവധിക്ക് ശേഷം ക്ലാസ് മുറികളില്‍ നിറയുന്ന കുട്ടികളുടെ ഉത്സാഹവും, പുതിയ യൂണിഫോമുകളും, പുസ്തകങ്ങളും, മാതാപിതാക്കളുടെ പ്രതീക്ഷയും സ്വാഭാവികമാണ്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ വായനയും അറിവും സാംസ്കാരിക കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) ഒരുക്കിയ പുതിയ ലൈബ്രറി ഇന്ന് (ജൂൺ 8 തിങ്കളാഴ്ച) വായനക്കാർക്കായി തുറന്നുനൽകും. ഐസിസി മന്ദിരത്തിൽ സജ്ജമാക്കിയ ഈ വിജ്ഞാനകേന്ദ്രം ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. ......